Latest News
Loading...

പൂഞ്ഞാർ കാവുംകടവ് പാലത്തിന്റെ കൈവരികൾ പുനസ്ഥാപിക്കണം ബി എം എസ്.



പൂഞ്ഞാർ. പൂഞ്ഞാർ കാവുംകടവ് പാലത്തിന്റെ കൈവരികൾ അപകടവസ്ഥയിലായിട്ട് മാസങ്ങളായിട്ടും പുനർനിർമ്മിക്കാൻ നടപടി ആയില്ല. മാസങ്ങൾക്ക് മുൻപ് കനത്ത വെള്ളപൊക്കത്തെ തുടർന്ന് ഒഴുകി പോയ കൈവരികൾക്ക് പകരം നാട്ടുകാർ താൽക്കാലികമായി മുള കൊണ്ട് സ്റ്റാപിച്ച കൈവരികളും തകർന്നിരിക്കുകയാണ്. നിത്യേന വിദ്യാർഥികൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ കാൽനടയായും, ബസ് ഉൾപ്പെടെ ഉള്ള വാഹനങ്ങളും കടന്നു പോകുന്ന പാലത്തിലൂടെയുള്ള യാത്ര അപകടകരമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. 


.അടിയന്തരമായി കൈവരികൾ പുനസ്ഥാപിക്കണമെന്ന് ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സതീഷ് വി ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ പ്രസിഡന്റ്‌ ആർ. സുനിൽകുമാർ, സെക്രട്ടറി എ. അനിൽ, പഞ്ചായത്ത്‌ സെക്രട്ടറി കെ ആർ ബിജു, വി പി രഘുകുമാർ, പി വിജയകുമാർ, ബിജു ഏറത്തേൽ തുടങ്ങിയവർ സംസാരിച്ചു.


.



.

Post a Comment

0 Comments