Latest News
Loading...

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി



പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുവരുടെയും മരണം എങ്ങനെ സംഭവിച്ചു എന്നതിൽ പ്രാഥമിക നിഗമനത്തിൽ എത്താൻ ആയിട്ടില്ല. വിഷം കഴിച്ചതായി തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. അച്ഛൻ തേക്കിലക്കാട്ടിൽ പ്രേമാനന്ദന്റെയും മകൻ അമൽ പി. ആനന്ദിന്റെയും മൃതദേഹങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . 


.സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിനായി പാലാ പോലീസും ശാസ്ത്രീയ പരിശോധനാ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളിൽനിന്നും മറ്റും പോലീസ് വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇരുവരുടെയും സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.


.



.

Post a Comment

0 Comments