Latest News
Loading...

മാസപ്പടി കേസ്. അപ്പീല്‍ അനുമതി ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.



മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പിണറായി വിജയന്റെയടക്കമുള്ള അപ്പീല്‍ അനുമതി ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. എഫ്‌ഐആറിനെതിരെ ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള അവകാശം ഹര്‍ജിക്കാര്‍ക്കുണ്ടെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹര്‍ജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.നടരാജന്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ഉത്തരവ്. 



.തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപര മല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍ക്കാരും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാല്‍ അപ്പീലിന് അനുമതി നല്‍കരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ച സര്‍ക്കാരിനും കോടതിയില്‍ നിന്ന് തിരിച്ചടിയാണുണ്ടായത്. ഈ സാഹചര്യത്തില്‍ സംസ്ഥാന വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം.


.സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനെ സിഎംആര്‍എല്‍- എക്‌സാലോജിക് പണമിടപാടിലും മരുമകന്‍ പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയെ ഹവാല ഇടപാടിലും ഒന്നാം പ്രതിയാക്കി വിജിലന്‍സ് 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് പിണറായി ഹര്‍ജി നല്‍കിയത്. 2 കേസിലും പിണറായിയുടെ മകള്‍ ടി.വീണ രണ്ടാം പ്രതിയാണ്. അഴിമതിനിരോധന നിയമത്തിലെ വകുപ്പുകളും ക്രിമിനല്‍ ഗൂഢാലോചനയുമാണു ചുമത്തിയത്.



.



.

Post a Comment

0 Comments