Latest News
Loading...

സി. എം എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിന് തുടക്കം.



കോട്ടയം DIET ൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അക്കാദമിക മികവിനൊപ്പം സർവ്വോൻമുഖമായ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിന് മേലുകാവ് സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം കുറിച്ചു. പ്രോഗ്രാമിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു. കോട്ടയo ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ നിർവ്വഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ റവ. ജോസഫ് മാത്യു അച്ചൻ ഉദ്ഘാടന സമ്മേളനത്തിന് അധ്യഷത വഹിച്ചു. 


.സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. മിനിമോൾ ദാനിയേൽ ഏവർക്കും സ്വാഗതം ആശംസിച്ചു. കത്തീഡ്രൽ അസി. വികാരി റവ. ജേക്കബ് അച്ചൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സ്റ്റാൻലി മാണി ആശംസകൾ അർപ്പിച്ചു.

സ്‌കൂൾ പി.ടി എ വൈസ് പ്രസിഡൻ്റ് ശ്രീ. മൈക്കിൾ, എം.പി ടി എ പ്രസിഡൻ്റ് ശ്രീമതി രമ്യ വിനോദ്,സ്‌കൂൾ ലീഡർ കുമാരി. അലീന സോബി എന്നിവരുടെ സാനിധ്യo ഉണ്ടായിരുന്നു. , പി.ടി.എ പ്രസിഡൻ്റ് ശ്രീ. ട്രിനി കെ ബേബി ഏവർക്കും നന്ദി രേഖപ്പെടുത്തി. 


.തുടർന്ന് അറിവ് എന്ന പേരിൽ കുട്ടികൾക്കുള്ള പരിശീലന ക്ലാസുകൾ ഉൾപ്പെടുത്തി ക്യാമ്പ് നടത്തി. കാർട്ടൂൺ രചന, ചിത്രരചന, ബീഡ്സ് വർക്ക്, ഒറിഗാമി എന്നീ മേഖലകളിൽ പരിശീലന ക്ലാസുകൾ നടത്തി. കുട്ടികളുടെ വ്യക്തിശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലകളിൽ ബോധവൽക്കരണ ക്ലാസും നടത്തി. 


കുട്ടികളുടെ നാടൻ കലാരൂപങ്ങളുടെ അവതരണo ഗ്രൂപ്പ് ഗെയിംസ് എന്നിവ പ്രോഗ്രാമിനെ വർണാഭമാക്കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയുo കൂട്ടായ പ്രവർത്തനങ്ങൾ പ്രോഗ്രാമിനെ വിജയപ്രദമാക്കി. സ്പെഷ്യൽ എൻ റിച്ച്മെൻ് പ്രോഗ്രാമിൻ്റെ കൂടുതൽ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലുo ഉണ്ടാകും.

.

Post a Comment

0 Comments