Latest News
Loading...

മൂന്നിലവിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളെ




യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നു പ്രസിഡൻറ് രാജിവെച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കും. യുഡിഎഫ് ഭരണം ഉറപ്പിച്ച പഞ്ചായത്തിൽ മൂന്നു പേർക്കാണ് വരും വർഷങ്ങളിൽ പ്രസിഡണ്ട് പദവി വീതം വയ്ക്കുന്നത്.



.പ്രസിഡൻറ് പദവി യുഡിഎഫ് ഉറപ്പു നൽകാഞ്ഞതിനെ തുടർന്ന് എൽഡിഎഫിന് വോട്ട് ചെയ്ത കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗം ഷെയ്സിന് ഇത്തവണ ആദ്യത്തെ ഒരു വർഷം പ്രസിഡൻറ് പദവി നൽകും. തുടർന്നുള്ള 3 വർഷം കോൺഗ്രസിനും അവസാനവർഷം സ്വതന്ത്രനും എന്നാണ് കരാർ. 


.വൈസ് പ്രസിഡൻറ് പദവിയിലും വീതം വയ്പ്പ് ഉണ്ട്. സ്വതന്ത്രയായി മത്സരിച്ച ഇത്താമ്മയ്ക്കാണ് ആദ്യ ഘട്ടത്തിൽ വൈസ് പ്രസിഡണ്ട് സ്ഥാനം. തുടർന്ന് കോൺഗ്രസിനും വൈസ് പ്രസിഡൻറ് പദവി ലഭിക്കും. നാളെ ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് മൂന്നിലവ് ടൗണിൽ മീറ്റിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. 



.14 അംഗ പഞ്ചായത്തിൽ 8 അംഗങ്ങളാണ് ഇപ്പോൾ യുഡിഎഫിനൊപ്പം ഉള്ളത്. നാലു സ്വതന്ത്ര അംഗങ്ങളുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് ഭരണത്തിൽ എത്തിയത്. നിലവിൽ രാജിവെച്ച സ്വതന്ത്ര അംഗമായിരുന്ന പ്രസിഡൻറ് , യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 




.




Post a Comment

0 Comments