കോലാനി സെൻറ് ജെയിംസ് ആൻഡ് സെൻറ് ഫിലിപ്പോസ് സി.എസ്.ഐ പള്ളിയെ ഇടവകയായി ഉയർത്തി. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക ഇടവക പ്രഖ്യാപന ആരാധനയ്ക്ക് സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റവ. വി.എസ്. ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു.
.കോലാനി സഭയെ ഇടവകയായി ഉയർത്തിയ പ്രഖ്യാപനം ആരാധനയ്ക്കിടെ ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ് നിർവഹിച്ചു. ഈസ്റ്റ് കേരള മഹായിടവകയുടെ 71-ാമത്തെ ഇടവകയായാണ് കോലാനി സെൻറ് ജെയിംസ് ആൻഡ് സെൻറ് ഫിലിപ്പോസ് സി.എസ്.ഐ പള്ളി ഇടവകയായി ഉയർത്തപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു.
.ഈസ്റ്റ് കേരള മഹായിടവക സെക്രട്ടറിമാരായ റവ. ടി.ജെ. ബിജോയ്, അഡ്വ. ടി.എൽ. സാംകുട്ടി, ട്രഷറർ റവ. മാക്സിൻ ജോൺ എന്നിവരോടൊപ്പം റവ. പി.സി. മാത്യൂക്കുട്ടി, റവ. ജോസഫ് മാത്യു, റവ. ടി.ജെ. സെബാസ്റ്റ്യൻ, റവ. കെ.ഡി. സാം, റവ. റോയ്മോൻ പി.ജെ., റവ. ബെൻ ആൽബർട്ട്, റവ. കെ.ജെ. ജേക്കബ്, റവ. ഇമ്മാനുവൽ രാജ്, റവ. അജോ എസ്., ഇവാ. പി.ജെ. ജയിംസ്, ജസ്റ്റിൻ വി.ടി., ജിൻസ് ജോസഫ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
.ഇടവകയായി ഉയർത്തപ്പെട്ടതോടെ കോലാനി സഭയുടെ ആത്മീയവും സഭാപരവുമായ പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായത്തിന് തുടക്കമായതായി വിശ്വാസികൾ പറഞ്ഞു. പ്രഖ്യാപന ആരാധനയിൽ വൈദികരും സഭാ ഭാരവാഹികളും വിശ്വാസികളും പങ്കെടുത്തു.
വാർത്ത റോബിൻ ഇരുമാപ്ര
.






0 Comments