Latest News
Loading...

കടയം തോട്ടിലെ വെള്ളം മാലിന്യം കലർന്നനിലയിൽ



മീനച്ചില്‍ കടയം തോട്ടിലെ വെള്ളം കറുത്ത നിലയില്‍. ഇന്നലെ വൈകിട്ട് വരെ വെളളം തെളിഞ്ഞ നിലയിലായിരുന്നു. മാലിന്യം കലര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഉപയോഗ യോഗ്യമല്ലാത്ത വിധം വെള്ളത്തിന്റെ നിറം മാറിയിട്ടുണ്ട്. കക്കൂസ് മാലിന്യമാണോ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും ഒഴുക്കിയതാണോ എന്ന് വ്യക്തമായിട്ടില്ല. 


.കുടിവെള്ള പദ്ധതികള്‍ തോടിന് കരയില്‍ നിലവിലുണ്ട്. മാലിന്യം ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേയ്ക്കാണ്. കക്കൂസ് മാലിന്യമാണെന്ന് സംശയിക്കുന്നതായി മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് പറഞ്ഞു. മാലിന്യനിക്ഷേപം രൂക്ഷമായതോടെ വിവിധയിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇടവഴികളിലൂടെ ക്യാമറകളില്ലാത്ത സ്ഥലത്ത് എത്തി മാലിന്യമൊഴുക്കുകയാണെന്നും റൂബി ജോസ് പറഞ്ഞു.

m 


.


.



.




Post a Comment

0 Comments