പാലാ: പാലാ–പൊൻകുന്നം റോഡിൽ പൂവരണിയിൽ വീണ്ടും വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം വാഹനാപകടത്തിൽ ഒരാൾ മരിച്ച അതേ സ്ഥലത്താണ് രാത്രി 11 മണിക്ക് ശേഷം വീണ്ടും അപകടമുണ്ടായത്.
.പുനലൂർ സ്വദേശികളായ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ റോഡരികിലെ ക്രാഷ് ഗാർഡിൽ ഇടിച്ചുനിന്നു. സമീപത്തെ തോട്ടിലേക്ക് വാഹനം പതിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇന്നലെ വൈകുന്നേരവും ഇതേ സ്ഥലത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ചിരുന്നു. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
.തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പൂവരണിയിലെ റോഡിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.





0 Comments