Latest News
Loading...

സിൽവർ ജൂബിലി വർഷത്തിൽ പുതിയ കർമ്മപദ്ധതികളുമായി രാമപുരം റോട്ടറി ക്ലബ്




രാമപുരം: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 25 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന രാമപുരം റോട്ടറി ക്ലബ് സിൽവർ ജൂബിലി വർഷത്തിൽ വിവിധ പുതിയ കർമ്മപദ്ധതികൾക്ക് തുടക്കമിടുന്നു.


വിദ്യാഭ്യാസ മേഖലയിലും പുതിയ പദ്ധതികൾക്ക് റോട്ടറി ക്ലബ് രൂപം നൽകിയിട്ടുണ്ട്. രാമപുരത്തെ വിവിധ വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് സിൽവർ ജൂബിലി സ്കോളർഷിപ്പുകൾ നൽകും. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.



.റോട്ടറി ക്ലബ്ബിനായി സ്വന്തമായി നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം, കായികപ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൺ കോർട്ട് എന്നിവയാണ് പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നത്. ഇതിൻറെ ഉദ്ഘാടനം ഓഗസ്റ്റ് 15 ന് വൈകിട്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ മോൻസ് ജോസഫ് നിർവഹിക്കുന്നതാണ്, ചടങ്ങിൽ MPമാരായ ഫ്രാൻസിസ് ജോർജ് ജോസ് കെ മാണി രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം എന്നിവർ പങ്കെടുക്കും


.രാമപുരം സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള വിവിധ പൊതുസ്ഥാപനങ്ങളുടെ രൂപീകരണത്തിൽ പങ്കുവഹിച്ച ആർ.ടി.എൻ. വി.എം. ജോസഫിന്റെ സ്മരണയ്ക്കായാണ് ബാഡ്മിന്റൺ കോർട്ട് ഒരുക്കുന്നത്. അദ്ദേഹത്തിന്റെ പുത്രൻ ആർ.ടി.എൻ. മേജർ വി.എം. ജോസഫാണ് പദ്ധതിക്ക് പിന്തുണ നൽകുന്നത്.


.കഴിഞ്ഞ 25 വർഷത്തിനിടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ രാമപുരം റോട്ടറി ക്ലബ് നടപ്പാക്കിയിട്ടുണ്ട്. സിൽവർ ജൂബിലി വർഷത്തിൽ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് ക്ലബ്ബിന്റെ തീരുമാനം.


ജൂബിലി വർഷത്തിലെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ആർ.ടി.എൻ. തങ്കച്ചൻ പുളിയാർമറ്റത്തിന്റെ നേതൃത്വത്തിൽ ക്ലബ് ഭാരവാഹികളും അംഗങ്ങളും നേതൃത്വം നൽകും. വിവിധ പദ്ധതികൾക്ക് സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും റോട്ടറി ക്ലബ് നന്ദി അറിയിച്ചു.

Post a Comment

0 Comments