കുറവിലങ്ങാട്: കർഷകദിനാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച ‘വിസ്മയ ഹരിതോത്സവം – കർഷക സമാദര വിസ്മയദിനം’ പൊതുസമ്മേളനത്തോടെ സമാപിച്ചു. വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച 31 കർഷകരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി അധ്യക്ഷത വഹിച്ച സമ്മേളനം ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത് കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൻ കർഷക കുടുംബങ്ങളെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
.ആത്മ പ്രോജക്ട് ഡയറക്ടർ കോട്ടയം നിഷ മേരി സിറിയക് ആമുഖ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി മത്തായി, ബൽജി ഇമ്മാനുവേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി തോമസ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
.വിവിധ മേഖലകളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായ 27 പേർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കൃഷിയെയും കർഷകരെയും ആദരിക്കുന്നതിനൊപ്പം കാർഷിക കൂട്ടായ്മകൾക്ക് പ്രോത്സാഹനം നൽകുന്ന പരിപാടിയായി കർഷകദിനാഘോഷം ശ്രദ്ധേയമായി.
.ബാപ്പുജി കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പായസസൽക്കാരവും, HANDS OF KURAVILANGAD UK നൽകിയ 5 കിലോ കുത്തരിയടങ്ങിയ കൃഷി ദക്ഷിണയും ചടങ്ങിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു. കൃഷി ഓഫീസർ സന്തോഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സാബു ജോർജ് നന്ദിയും പറഞ്ഞു.





0 Comments