Latest News
Loading...

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വള്ളിച്ചിറ സ്വദേശിനിക്ക് വെങ്കലം

 

ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ വനിതാ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി പാലാ വള്ളിച്ചിറ സ്വദേശി ശോഭന ചന്ദ്രൻ. രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റിയും, ആം റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും, ഗുജറാത്ത് ആം റെസ്ലിങ് സ്പോർട്സ് അസോസിയേഷനും സംയുക്തമായി ദേശീയതലത്തിൽ നടത്തിയ മത്സരത്തിലാണ് ശോഭനയുടെ മിന്നും വിജയം.  


പാലായിൽ വച്ച് നടന്ന ജില്ലാ മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ട് ഗോൾഡും, വയനാട് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ടു വെള്ളിയും കരസ്ഥമാക്കിയതിനു ശേഷമാണ് ദേശീയതലത്തിൽ മത്സരത്തിൽ ശോഭന പങ്കെടുത്തത്. പലവിഭാഗങ്ങളിലായി കേരളത്തിൽനിന്നും 250 ഓളം മത്സരാർത്ഥികൾ ദേശീയതലത്തിൽ പങ്കെടുത്തു. മുത്തോലി ആംസ് ഫിറ്റ് ജിമ്മിലെ അനൂപ് പുളിക്കലാണ് ശോഭനയുടെ ട്രെയിനർ.



പാലാ അമല ഹോമിയോ ക്ലിനിക്കിലെയും , പുലിയന്നൂർ ശ്രീരാമകൃഷ്ണ ആശ്രമം ഹോമിയോ ക്ലിനിക്കിലെയും ഫാർമസിസ്റ്റാണ് ശോഭന. വള്ളിച്ചിറ കാലായിപ്പള്ളിൽ കെ.ആർ. ചന്ദ്രശേഖരനാണ് ശോഭനയുടെ ഭർത്താവ്. മക്കൾ ശ്രീഹരി എസ്. ചന്ദ്രൻ, ശ്രീലക്ഷ്മി ചന്ദ്രൻ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments