Latest News
Loading...

മൂന്നിലവ് ടൗൺ അംഗൻവാടിക്ക് മൂന്നിലവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വക ഫ്രിഡ്ജ്;



പ്രവേശനോത്സവത്തോടനുബന്ധിച്ച് മൂന്നിലവ് ടൗൺ അംഗൻവാടിക്ക് സ്നേഹോപഹാരവുമായി മൂന്നിലവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. അംഗൻ വാടിയിലെ കുരുന്നുകൾക്കായി ക്ലബ്ബ് നൽകിയ ഫ്രിഡ്ജിന്റെ സമർപ്പണം പ്രവേശനോത്സവ ചടങ്ങിൽ വെച്ച് നടന്നു.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലീനാമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 


.വാർഡ് മെമ്പർ ജെൻസി ടൈറ്റസ് ചടങ്ങിൽ സന്നിഹിതയായിരുന്നു. അംഗൻവാടിയിലെ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിനും വേനൽക്കാലത്ത് തണുത്ത കുടിവെള്ളം ലഭ്യമാക്കുന്നതിനും ക്ലബ്ബ് മുൻകൈ എടുത്ത് നൽകിയ ഈ സഹായം ഏറെ മാതൃകാപരമാണ്.


ക്ലബ്ബ് സെക്രട്ടറി സുജിത്ത്, ജോയിന്റ് സെക്രട്ടറി സജീവ്, ക്ലബ്ബിൻറെ കമ്മിറ്റി അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, ജന പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നാടിന്റെ വികസന - സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ക്ലബ്ബിന്റെ ഈ സൽപ്രവൃത്തിയെ പഞ്ചായത്ത് അധികൃതരും രക്ഷിതാക്കളും അഭിനന്ദിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments