തിടനാട് : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം തിടനാട് പഞ്ചായത്തിൽ നടന്നു.രാവിലെ മൂന്നാം തോടിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാ ദേവി ഉദ്‌ഘാടനം ചെയ്തു തുടർന്ന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പര്യടനം വലിയ ആവേശമായിരുന്നു ഓരോ സ്വീകരണ പോയിന്റുകളിലും പുഷ്പ വൃഷ്ടി യോടെ അമ്മമാരും,കൊച്ചു കുട്ടികളും സ്വീകരിച്ചു..ഏകദേശം എട്ട് മണിയോടെ പര്യടനം പിണ്ണാക്കനാട് ടൗണിൽ സമാപിച്ചു.
പര്യടന പരിപാടികൾക്ക് ജോജിയോ ജോസഫ്,ശ്രീകാന്ത് എം എസ്,സെബാസ്റ്റ്യൻ വിളയാനി,സജൻ വി.റ്റി,അജിത മോഹൻദാസ്,ബെറ്റി ബെന്നി,ബൈജു വാരണം,സന്ധ്യ ശിവകുമാർ,ടീനാ വി എസ് ടോമി ഈറ്റത്തോട്,തോമസ് വടകര, പ്രിൻസ് മൂവേലി,ജെയ് പി പുരയിടം,ജോബി പാലക്കുടി,സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
പെസഹാ,ദുഃഖ വെള്ളി പ്രമാണിച്ച് പര്യടനമില്ല വിവിധ ആരാധനലയങ്ങളും,സമുദായിക നേതാക്കളെയും പാർട്ടി യോഗങ്ങളിലും സ്ഥാനാർഥി സംബന്ധിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments