ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. നെടുങ്കണ്ടം പച്ചടിയില്‍ മേരിക്കുട്ടിയെയും മകന്‍ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments