Latest News
Loading...

ഉറുമ്പിക്കാവ് ദേവീക്ഷേത്രത്തിലെ കാവിൽ പൂരം 25 മുതൽ 31 വരെ



അമനകര ഉറുമ്പിക്കാവ് ദേവീക്ഷേത്രത്തിലെ കാവിൽ പൂരം 25 മുതൽ 31 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമനകര നാലമ്പലങ്ങളുടെ നടുവിൽ വടക്കോട്ട് ദർശനമായി നൂറ്റാണ്ടുകൾ പഴക്കമുള്ള വരിക്കപ്ലാവിൽ നിർമ്മിച്ചിരിക്കുന്ന ഭദ്രകാളി വിഗ്രഹത്തിൽ മീനപ്പൂരത്തിന് ചാന്താട്ടവും ഗുരുതിപുഷ്പാഞ്ജലി യും നടത്തി ആറുനാഴി പായസം നിവേദിക്കുന്ന പൂരമിടിയും കളമെഴുതി പാട്ടും കലങ്കരിക്കലുമായി മീനപ്പൂര മഹോത്സവം നടക്കും. 


എല്ലാദിവസവും വിശേഷാൽ പൂജകളും അന്നദാനവും കലാപരിപാടികളും നടക്കും. മാർച്ച് 25ന് വൈകിട്ട് അമൃതഭോജന ശേഷം തായമ്പക,ഗൗരി അനിലിന്റെ നടനലയവിന്യാസം,  ശ്രീധരീയം കുടുംബത്തിന്റെ തിരുവാതിര എന്നിവ നടക്കും. 26ന് രാമപുരം ത്രയംബകം ഭജൻസിന്റെ ഭജന, ജിൻസ് ഗോപിനാഥന് ഭദ്രനാദം പുരസ്കാര സമർപ്പണം, 27ന് മേജർ സെറ്റ് കഥകളി, 28ന് ഓട്ടൻതുള്ളൽ, 29ന് തിരുവാതിര, 30 ന് ഗുരുതി പുഷ്പാഞ്ജലി, കൈകൊട്ടിക്കളി തലയാട്ടം കളി സ്പെഷ്യൽ പഞ്ചവാദ്യം എന്നിവ നടക്കും. 



31ന് രാവിലെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമ്മാല്യദർശനം, അഭിഷേകം,ചാന്ത് കലശപൂജ,കലം കരിക്കൽ, താലപ്പൊലി, കളമെഴുത്തുപാട്ട് എന്നിവ നടക്കും ഉച്ചയ്ക്ക് 1:30ന് പൂരം ഇടി ആശുകൊട്ടി നട അടക്കും. പരിപാടികൾ വിശദീകരിച്ച് പാലാ മീഡിയ ക്ലബ്ബിൽ നടത്തി വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ പിആർ രാമൻ നമ്പൂതിരി, പി കെ വ്യാസൻ, ഗോപൻ ചെറുവള്ളി, വിനോദ് കുന്നേൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments