Latest News
Loading...

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ വാഹനാപകടം



ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂകടവിന് സമീപം ഉണ്ടായ അപകടത്തിൽ രണ്ടു വാഹനങ്ങൾ തകർന്നു. കളത്തൂകടവ് തടിമില്ലിന് സമീപമാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. മേലുകാവുമറ്റം കൃഷിഭവനിലെ കൃഷി ഓഫീസർ ജിസ് ലൂക്കോസിന്റെ മാരുതി എസ് ക്രോസ് കാറിൽ എതിരെ വന്ന ടിയാഗോ ഇടിച്ചു കയറുകയായിരുന്നു. 


.ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾ സാരമായി തകർന്നു. വാഹനത്തിൻറെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 


റോഡിൽ ചിതറിയ വാഹനത്തിന്റെ ചില്ലുകൾ ഫയർഫോഴ്സ് എത്തി കഴുകി നീക്കി. രാവിലെ 9.30 യോടെ ആയിരുന്നു അപകടം

 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments