Latest News
Loading...

ദേശവിരുദ്ധ പ്രവർത്തനത്തെ ചെറുത്തു തോല്പിക്കാൻ ഹിന്ദുസമാജത്തെ സജ്ജമാക്കും. ഇ. എസ്. ബിജു.



തിടനാട്. ദേശത്തിനും ദേശീയ തയ്ക്കും എതിരായി ദേശ ദ്രോഹികളുടെ കൂട്ടായ്മ ശക്തിപെടുന്നതിന്റെ പരി ണതഫലമാണ് രാജ്യത്ത് നടക്കുന്ന എല്ലാ സംഘർഷങ്ങളുടെയും കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. എസ്. ബിജുപറഞ്ഞു.
തിടനാട് എൻ എസ് എസ് ഹാളിൽ നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുഐക്യത്തെ തകർക്കാൻ ദേശവിരുദ്ധർഒരുമിക്കുകയാണ്. 


മതഭീകരവാദ പ്രസ്ഥാനങ്ങളും, മതപരിവർത്തിത ശക്തികളും,അതിവിപ്ലവ പ്രസ്ഥാനങ്ങളും, അംബേദ്‌കറിസ്റ്റ് പ്രസ്ഥാനങ്ങളും എല്ലാം പരസ്പര സഹകരണ സംഘമായി പ്രവർത്തിക്കുകയാണ്. സനാതന ധർമ്മത്തെയും, ഹിന്ദു ആചാരങ്ങളെയും, ഹിന്ദു ജീവിതക്രമത്തെയും അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണതകളെ ഹിന്ദു സമൂഹംചെറുത്തുതോല്പിക്കുമെന്ന് ഇ.എസ്‌.ബിജു പറഞ്ഞു.




ഹിന്ദു വിരുദ്ധ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള ശേഷി ഹിന്ദു സമാജം ആർജിച്ച് കഴിഞ്ഞു എന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് മാഘ മക മഹോത്സവത്തിലും, സംഘ ശതാബ്ദിയോട് അനുബന്ധിച്ച് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനങ്ങളിലെ
വമ്പിച്ച ബഹു ജനപങ്കാളിത്തവും തെളിയിക്കുന്നതെന്ന് ബിജുപറഞ്ഞു.
സ്വാഗതസംഘംപ്രസിഡന്റ് രാജമണി അധ്യക്ഷത വഹിച്ച ഹിന്ദു ഏകത സമ്മേളനത്തിൽ രാജേഷ് ഭാസ്കരൻ, അനു സുഭാഷ് എന്നിവർ സംസാരിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments