Latest News
Loading...

കേരള ബാങ്ക് ഈരാറ്റുപേട്ട സായാഹ്ന ശാഖ



ഈരാറ്റുപേട്ട: സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ഈരാറ്റുപേട്ട സായാഹ്ന ശാഖ ആധുനിക സൗകര്യങ്ങളോടെ  ഇന്ന് രാവിലെ 10 മുതൽ അരുവിത്തുറ ആർക്കേഡിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകുന്ന വിധത്തിൽ ആണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തന സമയം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശാഖയുടെ പ്രവർത്തന ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് ഡയറക്ടർ അഡ്വ ജോസ് ടോം അധ്യക്ഷത വഹിക്കും. 


.ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്‌സൺ അഡ്വ. വി.പി. നാസർ കൗണ്ടർ ഉദ്ഘാടനവും അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ സ്‌ട്രോങ്ങ്‌റൂം ഉദ്ഘാടനവും നിർവഹിക്കും. 

ജനറൽ മാനേജർ പ്രിൻസ് ജോർജ് , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ ഖാദർ, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാരായ ഷിയാസ് മുഹമ്മദ്, ജെയിംസ് കുന്നേൽ, ഈരാറ്റുപേട്ട നഗരസഭ സി ഡി എസ് ചെയർപേഴ്‌സൺ ഷെമീന റ്റി ഐ , ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് പ്രസിഡന്റ് പി.എ. മുഹമ്മദ് സക്കീർ, അങ്കാളമ്മൻ കോവിൽ ദേവസ്വം പ്രസിഡന്റ് കെ സി അറുമുഖൻ പിള്ള , മുൻ കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.എൻ. ശശിധരൻ എന്നിവർ പ്രസംഗിക്കും





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments