Latest News
Loading...

പനച്ചിപ്പാറ വളതൂക്ക് റോഡ് ബി.എം. ബി.സി. നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം



പനച്ചിപ്പാറ കാവുംകടവ് മണിയുംകുന്ന് വളതൂക്ക് റോഡ് ബി.എം. ബി.സി. നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 3.30 കോടി രൂപ ചെലവഴിച്ച് രണ്ടേമുക്കാൽ കിലോമീറ്റർ ദൂരം അഞ്ചര മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്ന റോഡ് ഈരാറ്റുപേട്ട മുണ്ടക്കയം റോഡിന്റെ പൂഞ്ഞാർ പഞ്ചായത്തിലെ ബൈപ്പാസ് റോഡ് ആയി ഉപയോഗിക്കാം. 


യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ നോബിൾ, രമാ മോഹനൻ, എം.ജി. ശേഖരൻ, സൗമ്യ അരവിന്ദ്, ബിന്ദു അശോകൻ, എബി ലൂക്കോസ്, ദിവ്യ രാധാകൃഷ്ണൻ, ഫാ. ജോർജ് തെരുവിൽ, പ്രദീപ് കുമാർ, ഷാജി, സണ്ണി വാവലാങ്കൽ, മുഹമ്മദ് കുട്ടി, റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ രമേശ് ബി വെട്ടിമറ്റം എന്നിവർ പ്രസംഗിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments