മീനച്ചിൽ പഞ്ചായത്ത് കൊച്ചുകൊട്ടാരം കുടിവെള്ള പദ്ധതി നിർമ്മാണ ഉദ്ഘാടനം മാണി.സി.കാപ്പൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. മിനിച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അമ്പിളി നെല്ലാലയിൽ, മേരി ജോസഫ് കാക്കാനനിയിൽ, ആശാ സന്തോഷ് ചരളയിൽ, പ്രിൻസ് ഓടയ്ക്കൽ, ബിൻസി ഐസക്, വിജയകുമാരി,ഷൈനി സന്തോഷ്, തങ്കച്ചൻ വി.കെ, ലാലി മാത്യു, ബോബി ഇടപ്പാടി, സുകു വാഴമറ്റം, രതീഷ് വലിയ പുരയ്ക്കൽ, ഡയസ് കെ സെബാസ്റ്റ്യൻ, ബേബി ഈറ്റത്തോടെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടിവെള്ള ഉപഭോക്താക്കളും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments