Latest News
Loading...

യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് നാട്ടുകാർ



വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ: യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് ഭരണകൂട അനാസ്ഥയ്‌ക്കെതിരെ ചോദ്യമുയർത്തി

മൂന്ന് വർഷമായി തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ്‌ക്കെതിരെ വെട്ടിപ്പറമ്പ് നിവാസികൾ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി. റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹന യാത്രക്കാർക്ക് മാസ്കുകളും ചുമമരുന്നും വിതരണം ചെയ്ത് നാട്ടുകാർ ഭരണകൂടത്തിന്റെ അനാസ്ഥയെ പരസ്യമായി ചോദ്യം ചെയ്തത്.



ദിവസേന വർധിച്ചു വരുന്ന പൊടിശല്യവും കുഴികളും മൂലം ശ്വാസകോശ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, “MLAക്ക് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ, ജനങ്ങൾ ഇതെങ്കിലും ചെയ്യേണ്ടേ?” എന്ന ചോദ്യം ഉയർത്തിയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്.



 ജനജീവിതത്തെ അവഗണിക്കുന്ന അധികാരികളുടെ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രതികരണമാണ് ഇതിലൂടെ പ്രകടമായതെന്ന് നാട്ടുകാർ പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments