വാരിയാനിക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ വി.യൗസേപിതാവിന്റെ തിരുനാളിനു കൊടിയേറി. അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ പള്ളി വികാരി വെരി. റെവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കോടിയേറ്റ് കർമം നിർവഹിച്ചു.വികാരി ഫാ. മാർട്ടിൻ പന്തിരുവേലി, അരുവിത്തുറ ഫോറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് ചങ്ങഴ്ശ്ശേരിൽ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
നാളെ ശനിയാഴ്ച കഴുന്നു പ്രദിക്ഷണവും തുടർന്ന് ആഘോഷകമായ വിശുദ്ധ കുർബാനയും നടത്തപ്പെടും ശേഷം വാരിയാനിക്കാട് സൺഡേ സ്കൂൾ കുട്ടികളും എസ് എം വൈ എം യുവജനങ്ങളും അണിയിച്ചൊരുക്കുന്ന കലാസന്ധ്യ
ഞായറാഴ്ച പ്രധാന തിരുനാൾ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനക്കും പാലാ മാർ അപ്രേം സെമിനാരി റെക്ടർ വെരി റെവ ഫാ. തോമസ് മണ്ണൂർ മുഖ്യ കാർമ്മികത്വം വഹിക്കും പാലാ ചേർപ്പുങ്കൽ മെഡിസിറ്റി ഡയറക്ടർ റെവ ഫാ ജോസഫ് കരികുളം തിരുന്നാൾ സന്ദേശം നൽകും തുടർന്ന് തിരുന്നാൾ പ്രദിക്ഷണം സമാപനശീർവാദം.
തിരുക്കർമ്മങ്ങൾക്ക് ശേഷം പത്തനംതിട്ട ഒറിജിനൽസ് നയിക്കുന്ന ഗാനമേള നടത്തപ്പെടുന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments