പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സീനിയർ - സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ പാലാ ഡി.വൈ.എസ്.പി. സദൻ കെ. മുഖ്യാതിഥിയായിരുന്നു. എസ്.പി.സി. ജില്ലാ അസി. നോഡൽ ഓഫീസർ ജയകുമാർ ഡി. പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ, ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനു വി.എൽ., സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ CMI, പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, പി.റ്റി.എ. പ്രസിഡന്റ് എബി ഇമ്മാനുവേൽ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സനീഷ് കെ.ബി., സുനീഷ് എം.കെ., കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പി.റ്റി.എ. അംഗങ്ങൾ, സാമുഹ്യ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments