വന്യ ജീവിയാക്രമണത്തിനെതിരെയുള്ള സമര മുഴുവൻ ജനങ്ങളുംഐക്യപ്പെടുവാൻ ഇമാം കൗൺസിൽ ചെയർമാൻ മുഹമ്മ
ദ് നദീർ മൗലവി ആഹ്വാനം ചെയ്തു. വന്യജീവിയാക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് മതമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളരിക്കുണ്ട് അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് ഈ രാറ്റുപേട്ടയിൽ 51 മണിക്കൂർ രാപ്പകൽ ഉപവാസത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഷെവ.വി സി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. ഐക്യദാർഡ്യ സമിതിക ൺവീനർ ബേബി പേണ്ടാനം അദ്ധ്യക്ഷത വഹിച്ചു. വി.എം അബ്ദുള്ളാ ഖാൻ , അഡ്വ അനീഷ് ലൂക്കോസ്, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ , ജോൺസൺ പാറയ്ക്കൽ, ടോമിച്ചൻ ഐക്കര, ജോഷി താന്നിക്കൽ അപ്പച്ചൻ തെള്ളിയിൽ, റെജി വാളിപ്ലാക്കൽ, സുചി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള ജൈവകർഷക സമിതി, ഹരിതം റസിഡൻസ് അസോസിയേഷൻ, ഫെയ്സ് ഈരാറ്റുപേട്ട തുടങ്ങിയ സംഘടനകൾ സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു. 51 മണിക്കൂർ സത്യാഗ്രഹമനുഷ്ഠിച്ച റോജർ സെബാസ്റ്റൃന് 102 വയസ്സുള്ള കർഷ നേതാവ് സഖറിയാസ് തുടിപ്പാറ നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments