Latest News
Loading...

മാണി സി കാപ്പൻ എം. എൽ. എ വോട്ട് രേഖപ്പെടുത്തി



മാണി സി കാപ്പൻ എം. എൽ. എ. രാവിലെ 7.20 ന് പാലാ മുനിസിപ്പാലിറ്റി വാർഡ് 7 പുലിമലക്കുന്ന് ബൂത്ത്‌ നമ്പർ 1 ൽ വോട്ട് രേഖപ്പെടുത്തി. കുടുംബങ്ങളോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ ഭരണത്തിനുള്ള ജനത്തിന്റെ വിധിയെഴുതാം തെരഞ്ഞെടുപ്പ് ഫലം എന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. 


.പാലാ നഗരസഭയിൽ ചരിത്രം തിരുത്തി കുറിച്ച് യുഡിഎഫ് അധികാരത്തിൽ വരും. പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുക്കുമെന്നും എം എൽ എ പറഞ്ഞു. 




.ധാരണ പ്രകാരമാണ് പാല നഗരസഭയിലെ മൂന്ന് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്താത്തത് എന്ന് മാണി സി കാപ്പൻ എംഎൽഎ. ഇടതുപക്ഷ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാൻ പാടില്ല. മൂന്നുപേർ സ്വതന്ത്ര മുന്നണിയായി മത്സരിക്കുന്നതിനാൽ അവരെ പിന്തുണയ്ക്കുകയാണ്. അതിനു പിന്നിൽ വ്യക്തമായ ധാരണയുണ്ടെന്നും എംഎൽഎ പറഞ്ഞു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments