Latest News
Loading...

ബി.ഡി.ജെ.എസ്. കോട്ടയം ഈസ്‌റ്റ് ജില്ലാ നേതൃ സംഗമം



തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസും എൻ.ഡി.എയും കരുത്തു തെളിയിക്കുമെന്നു ബി.ഡി.ജെ.എസ്. സംസ് ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ്. കോട്ടയം ഈസ്‌റ്റ് ജില്ലാ നേതൃ സംഗമം ഇടമറ്റം ഓശാന മൗണ്ടിൽ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.

കോട്ടയം ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ പുതിയ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.



.സംസ്‌ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിസ്, സംസ്ഥാന കൗൺസിൽ അംഗം അനീഷ് പുല്ലുവേലിൽ, സംസ്‌ഥാന സമിതി അംഗം ഇ.ഡി. പ്രകാശൻ, ബി.ഡി.വൈ.എ സ്. സംസ്‌ഥാന ഉപാധ്യക്ഷൻ സജേഷ് മ ണലേൽ, ബി.ഡി.ജെ.എസ്. കോട്ടയം വെ സ്‌റ്റ് ജില്ലാ പ്രസിഡൻ്റ് എം.പി. സെൻ, ബി.ഡി.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് ബിഡ്‌സൺ മല്ലികശേരി, ഐടി സെൽ ജില്ലാ അഖിൽ മരുതനാൽ, ചെയർമാൻ ബി.ഡി.ജെ.എസ്. കോട്ടയം ഈസ്‌റ്റ് ജന റൽ സെക്രട്ടറി മനു പള്ളിക്കത്തോട്, സം സ്‌ഥാന സമിതി അംഗം എം.ആർ. ഉല്ലാസ് മതിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


ബി.ഡി.ജെ.എസ്. കോട്ടയം ഈസ്‌റ്റ് ജി ല്ലയിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മ ണ്ഡലങ്ങളിൽ നിന്നായി വിവിധ സംഘട നാ മണ്ഡലം ഭാരവാഹികൾ, പോഷക സം ഘടനാ ഭാരവാഹികൾ ഉൾപ്പെടെ മുന്നൂറി ലധികം പേർ പങ്കെടുത്തു. വിവിധ പാർട്ടി കളിൽനിന്നു ബി.ഡി.ജെ.എസിൽ അംഗ ത്വം എടുത്തവർക്ക് യോഗം സ്വീകരണം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments