പാലാ: പൊതുതിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി മോക്ക് അസംബ്ലിയുമായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപത. യുവജനങ്ങൾക്ക് രാഷ്ട്രീയത്തോടും, തിരഞ്ഞെടുപ്പിനോടും ഉള്ള താൽപര്യക്കുറവ് പരിഹരിക്കുക, അവരെ ജനാധിപത്യമൂല്യമുള്ളവരാക്കി തീർക്കുക, പാർലമെൻ്ററി കാര്യങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മോക്ക് അസംബ്ലി സംഘടിപ്പിച്ചത്.
.ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ നടന്ന പരിപാടി എസ്എംവൈഎം ചെമ്മലമറ്റം യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് കടുതോടിൽ ഉദ്ഘാടനം ചെയ്തു. ഗവർണർ, സ്പീക്കർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, കക്ഷി നേതാകൾ തുടങ്ങിയവരെല്ലാം പുനരാവിഷ്കരിക്കപ്പെട്ട മോക്ക് അസംബ്ലി കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ നയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments