Latest News
Loading...

NCP-S കോട്ടയം ജില്ലാ നേതൃ ക്യാമ്പ് ഒക്ടോബർ 18, 19 തീയതികളിൽ



NCP-S കോട്ടയം ജില്ലാ നേതൃ ക്യാമ്പ് ഒക്ടോബർ 18, 19 തീയതികളിൽ ഇടമറ്റം ഓശാന മൗണ്ടിൽ വെച്ച് നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. യോഗത്തിൽ ജില്ലാ പ്രസിഡൻറ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി മുതിർന്ന നേതാക്കളെ ആദരിക്കും. വൈസ് പ്രസിഡൻറ് ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യൂസ് ജോർജ് ,മുരളി പുത്തൻവേലി, ടിവി ബേബി, കാണക്കാരി അരവിന്ദാക്ഷൻ എസ് ഡി സുരേഷ്ബാബു ,ജോസ് കുറ്റ്യാനിമറ്റം, കുര്യൻ എബ്രഹാം തുടങ്ങിയവർ സംബന്ധിക്കും.



വർത്തമാനകാല രാഷ്ട്രീയം എന്ന വിഷയത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി എം സുരേഷ് ബാബു സംസാരിക്കും. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് നവീൻ ചന്ദ്രൻ, കെ എസ് സോമനാഥ്, മാത്യു പാമ്പാടി, രഘു ബാലരാമപുരം , ഉണ്ണിരാജ് പത്മാലയം, എം എസ് രാജഗോപാൽ തുടങ്ങിയവർ സംബന്ധിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന ക്ലാസിൽ ഇന്ത്യ 1946 മുതൽ 1948 വരെ എന്ന വിഷയത്തിൽ രാജൻ മാസ്റ്റർ സംസാരിക്കും. 


നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡൻറ് പിസി ചാക്കോ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. അഫ്സൽ മഠത്തിൽ പിജെ കുഞ്ഞുമോൻ വർക്കല ബി രവികുമാർ അഡ്വക്കേറ്റ് ആർ സതീഷ് കുമാർ കെ ആർ രാജൻ അനിത കുന്നത്ത് തുടങ്ങിയവർ സംബന്ധിക്കും. 


.ജാതി-മത-വർഗ്ഗീയ ശക്തികൾ മറ്റ് ഏതൊരു കാലഘട്ടത്തേക്കാളും ഇൻഡ്യയിൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഈ ക്യാമ്പ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേന്ദ്രത്തിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ കേരളത്തോട് എല്ലാ രംഗത്തും കാണിക്കുന്ന അവഗണന നമ്മുടെ സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോട്ടടിക്കുന്നു. എങ്കിലും കഴിഞ്ഞ 9 വർഷത്തിലേറെയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം കൊടുക്കുന്ന LDF സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചു മുന്നോട്ടുപോകുന്നു.

 
 എൽ.ഡി.എഫ്. സർക്കാരിൻ്റെ 9 വർഷത്തെ വികസന നേട്ടങ്ങൾ രാഷ്ട്രീയ എതിരാളികൾപോലും അംഗീകരിക്കുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലുവാൻ സംസ്ഥാന ക്യാബിനറ്റ് എടുത്ത തീരുമാനത്തെ എൻ.സി.പി. അങ്ങേയറ്റം പ്രശംസിക്കുന്നതായും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ബെന്നി മൈലാടൂർ , ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, പാലാ ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് ബേബി ഊരകത്ത് എന്നിവർ സംബന്ധിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments