തലപ്പലം പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭിക്കേണ്ട ജലജീവൻ മിഷൻ മലങ്കര കുടിവെള്ള പദ്ധതി അട്ടിമറിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് തലപ്പലം പഞ്ചായത്ത് കമ്മിറ്റി നാളെ പ്രതിഷേധ മാർച്ചും ധർണയും നടത്തും. പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുന്ന ഭരണസമിതി നിലപാടിനെതിരെയാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.
.
.രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടക്കുന്ന ധർണ എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും. സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം ബാബു കെ ജോർജ്, വി കെ മോഹനൻ, പി പി രാധാകൃഷ്ണൻ നായർ, സുഭാഷ് ജോർജ് തുടങ്ങിയവർ സംബന്ധിക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments