എസ്.എന്‍.ഡി.പി. യോഗം 161-ാം നമ്പര്‍ രാമപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലും രാമപുരം ഗുരുമന്ദിരത്തിലും വിശേഷാല്‍ പൂജകള്‍ നടന്നു. രാവിലെ 9.30 ന് ക്ഷേത്രത്തില്‍ ചതയദിന പ്രാര്‍ത്ഥന, 12 ന് അമൃതഭോജനം, 4 ന് ജയന്തി ഘോഷയാത്ര എന്നിവ നടത്തി. വൈകിട്ട് 5.30 ന് ഘോഷയാത്ര രാമപുരം ഗുരുമന്ദിരത്തില്‍ സമാപിച്ചു.
ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഘോഷയാത്ര രാമപുരം ടൗണിൽ എത്തിയപ്പോൾ മഞ്ഞ കടലായി രാമപുരം ടൗൺ മാറി. തുടർന്ന് നടന്ന ജയന്തി സമ്മേളനം എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ ഓ.എം. സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ അദ്ധ്യക്ഷത വഹിച്ചു.
ശാഖാ സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, മീനച്ചില്‍ യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ അരുണ്‍ കുളമ്പള്ളില്‍, സലിജാ സലിം ഇല്ലിമൂട്ടില്‍, രവി കണികുന്നേല്‍, ഷാജി ഇല്ലിമൂട്ടില്‍, സന്തോഷ് കിഴക്കേക്കര, വിശ്വന്‍ രാമപുരം, അജീഷ് കൊളുത്താപ്പള്ളില്‍, ശശി മഞ്ഞപ്പള്ളില്‍, ഷാജി വെട്ടിക്കക്കുന്നേല്‍, സലിന്‍ കിഴക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments