ശ്രീനാരായണ ഗുരുദേവ തൃക്കരങ്ങളാൽ നേരിട്ട് സ്ഥാപിതമായ 108-ാംനമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ 171-ാമത് ഗുരുദേവ ജയന്തി ദിനാഘോഷം പൂഞ്ഞാറിൽ നടന്നു. ശാഖായോഗത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘടിപ്പിക്കപ്പെട്ട ഘോഷയാത്രകൾ രാവിലെ 10.30 ന് പൂഞ്ഞാർ ടൗണിൽ സംഗമിച്ച് ടൗണിലുള്ള ഗുരുമന്ദിരത്തിൽ കർപ്പൂരാരാധന നടത്തി.
തുടർന്ന് പൂഞ്ഞാർ മങ്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സങ്കേതത്തിലെത്തിച്ചേർന്ന് ഗുരുദേവ ക്ഷേത്രത്തിൽ മഹാഗുരുപൂജ നടന്നു. മഹാപ്രസാദമുട്ടോടുകൂടി ജയന്തിദിനാഘോഷ ചടങ്ങുകൾ സമാപിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments