കൊല്ലപ്പള്ളി: കടനാട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉത്രാട തലേന്ന് ബാങ്ക് കൊല്ലപ്പള്ളി ഹെഡ് ഓഫീസിനു മുമ്പിൽ പട്ടിണിസമരം നടത്തി. കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി
മാർട്ടിൻ കോലടി സമരം ഉദ്ഘാടനം ചെയ്തു.
.ബാങ്കിൽ നടന്ന ക്രമക്കേട് ഇ.ഡി. അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിക്ഷേപ കൂട്ടായ്മ പ്രസിഡൻ്റ് എൻ. എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിസ് പുതിയാമഠം, മനോജ് കല്ലാനിക്കവയലിൽ, ജോൺ പുതിയാമഠം, തോമസ് കച്ചിറയിൽ, കുര്യാക്കോസ് ഏരിമംഗലം, മുരളി നീലൂർ, റോജൻ നെല്ലിത്താനം, മാത്യു കണ്ണോളിൽ, മാത്യു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments