Latest News
Loading...

ഇടനാട്ടുകാവിൽ തിരുവരങ്ങ് സമർപ്പിച്ചു



പാലാ: ഇടനാട്ടുകാവിൽ പുതിയതായി നിർമ്മിച്ച തിരുവരങ്ങിൻ്റെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ഡോ.തോട്ടം ശിവകരൻ നമ്പൂതിരി നിർവ്വഹിച്ചു. കലകളുടെ പരിപോഷണണത്തിനൊപ്പം ആത്മീയ വിഷയങ്ങളുടെ പഠനവും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രി മനയത്താറ്റില്ലം അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ഉദ്ഘാടകയായി പങ്കെടുക്കേ
ണ്ടിയിരുന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ശബ്ദ സന്ദേശം സമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രത്തിന് വിശേഷപ്പെട്ടതാണ് കലകൾ. കലയെ ദേവന് സമർപ്പിക്കുന്ന ഇടമാണ് തിരുവരങ്ങ്.
ക്ഷേത്രങ്ങളെ സംബന്ധിച്ച് തിരുവ
രങ്ങുകൾ ഉണ്ടാകുന്നത് ശ്രേഷ്ഠമാ
ണെന്ന് അവർ സന്ദേശത്തിൽ പറഞ്ഞു. 


എൻഎസ്എസ് മീനച്ചിൽ യൂണിയൻ ചെയർമാനും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ അദ്ധ്യക്ഷനായി. 
വള്ളിച്ചിറ കരയോഗം പ്രസിഡന്റ് പി.പത്മകുമാർ, വലവൂർ കരയോഗം പ്രസിഡന്റ് പി.എസ്. രമേശ്കുമാർ വിവിധ സാമുദായിക സംഘടന നേതാക്കളായ പി.വി.ഉണ്ണികൃഷ്ണൻ പെരിയമന, കെ.എ.ചന്ദ്രൻ,കെ.ആർ.രാമൻകുട്ടി
വി.എൻ. ശശി വാഗയിൽ,മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments