Latest News
Loading...

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



കിടങ്ങൂർ NSS ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ്  സ്കീമിന്റെ ആഭിമുഖ്യത്തിൽ കിടങ്ങൂർ ഗവ. ആയുർവേദ ആശുപത്രിയുമായി ചേർന്നു ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.14/08/2025 വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ക്യാമ്പിനോട് അനുബന്ധിച്ചു ന
ടന്ന മീറ്റിംഗിൽ സ്കൂൾ പി ടി എ പ്രസിഡന്റും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറുമായ ശ്രീ അശോക് കുമാർ പൂതമന അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ  ബിന്ദു പി സ്വാഗതം ആശംസിച്ചു.കിടങ്ങൂർ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.പ്രദീപ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.





.കർക്കിടകമാസത്തിലെ ആയുർവേദ ചികിത്സയുടെ പ്രസക്തിയെക്കുറിച്ചും പഞ്ചകർമ ചികിത്സയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു.തുടർന്നു ഡോ.പ്രതിഭ എസ് നായർ കർക്കിടകചികിത്സായെക്കുറിച്ചു വിശദമായി സംസാരിച്ചു.സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ഗിരിജ,സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ്‌ സജി പി ബി,തുടങ്ങിയവർ ആശംസകൾ നേർന്നു.



.എൻ എസ് എസ് കോർഡിനേറ്റർ ആശമോൾ എം കെ യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു.തുടർന്നു നടന്ന മെഡിക്കൽ ക്യാമ്പിന് ഡോ.പ്രദീപ് തോമസ്,ഡോ.പ്രതിഭ എസ് നായർ എന്നിവർ നേതൃത്വം നൽകി.നിരവധി ആളുകൾ ക്യാമ്പില്പങ്കെടുക്കുകയും ഡോക്ടർമാർ വർക്ക് വേണ്ട നിർദേശങ്ങളും മരുന്നുകളും നൽകുകയും ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments