Latest News
Loading...

വെള്ളക്കെട്ടിന് പരിഹാരമാകും. നീർച്ചാൽ തുറന്നുകൊടുത്തു.




കനത്ത മഴ പെയ്താൽ കുറച്ചു കാലമായി പാലാ-വൈക്കം  റോഡിലെ കൊട്ടാരമറ്റം ബസ് സ്റ്റേഷനും ബൈപാസ് ജം ഗഷനുമിടയ്ക്ക് മഴവെള്ളം ഒഴുകി നീങ്ങാനാവാതെ റോഡിലും സമീപ പുരയിടങ്ങളിലേയ്ക്കും മണിക്കൂറുകൾ വെള്ളം കയറി കെട്ടി നിന്ന് യാത്രാ തടസ്സം സൃഷ്ടിച്ചു കൊണ്ടിരുന്നതിന് പരിഹാരമാകുന്നു. വെള്ളം ഒഴുകികൊണ്ടിരുന്ന കൈരോട് കോൺക്രീറ്റ് സ്ലാബിട്ട് അതിനു മുകളിൽ പുരയിടമാക്കി മാറ്റിയതിനെ തുടർന്നാണ് ചെളിയും ചപ്പുചവറുകളും അടിഞ്ഞ് നീരൊഴുക്കിന് തടസ്സം ഉണ്ടായിക്കൊണ്ടിരുന്നത്. ഇന്നലെ വളരെയധികം വെള്ളക്കെട്ട് റോഡിലും സമീപ കെട്ടിടങ്ങളിലേയ്ക്കും വ്യാപിച്ചത് വലിയ ദുരിതമാണ് ഉണ്ടാക്കിയത്.



.നഗരസഭാ മുൻ ചെയർപേഴ്സൺ കൂടിയായ കൗൺസിലർ ലീന സണ്ണി ഇട പെട്ട് പുരയിടത്തിന് നടുവിലൂടെ വളരെ ആഴത്തിൽ ഉണ്ടായിരുന്ന കൈ തോട് മണ്ണ് നീക്കി തെളിച്ചെടുത്ത് നീരൊഴുക്കി നുള്ള തടസ്സം നീക്കുകയാണ് ഉണ്ടായത്.
പുരയിടത്തിൻ്റെ പുതിയ ഉടമയുടെ പൂർണ്ണ സഹകരണവും സമ്മതവും ലഭ്യമായ തോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞതെന്ന് കൗൺസിലർ ലീന സണ്ണി പറഞ്ഞു.




പുരയിടത്തിൻ്റെ നിലവിലെ ഉടമ തന്നെ നീർച്ചാൽ വീതി കൂട്ടി നീരൊഴുക്കിന് തടസ്സമില്ലാത്ത വിധമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചതായി അവർ പറഞ്ഞു. റോഡിൻ്റെ മറുവശത്ത് കലുങ്കു വരെയുള്ള ഭാഗം പരിസരവാസികൾ മണ്ണും കാടും നീക്കം ചെയ്ത് ശുചീകരിക്കുകയും ചെയ്തതോടെ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments