Latest News
Loading...

റിലയൻസിന് കീഴിലുള്ള ജിയോ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി സ്തംഭിച്ചു.




 റിലയൻസിന് കീഴിലുള്ള ജിയോ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി സ്തംഭിച്ചു. കോൾ, ഇന്റർനെറ്റ് സേവനങ്ങളാണ് ഭാഗികമായും പൂർണമായും പ്രവർത്തനരഹിതമായത്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പല ഉപയോക്താക്കൾക്കും കോളുകൾ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല.

 


.ജിയോ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾ നേരിടുന്നുണ്ടെന്നുമാണ് പരാതി. എക്‌സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്‌വർക്ക് തടസ്സങ്ങൾ ഉപയോക്താക്കൾ വ്യാപകമായി ഉന്നയിച്ചിരുന്നു. പ്രശ്നം മൂന്നുമണിയോടെ പരിഹരിച്ച് സാധാരണ നിലയിലായി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments