Latest News
Loading...

എംഡിഎംഎ യുമായി യുവാവ് പിടിയിൽ



ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിങ്ങിനിടയിൽ മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ ഞണ്ടുകല്ല് കരയിൽ തിക്കോയി പഞ്ചായത്ത്പടി ഞണ്ടുകല്ല് റോഡിൽ ഞണ്ടുകല്ല് പാലത്തിന് സമീപം വച്ച്  330 മില്ലി ഗ്രാം എംഡിഎംഎ യും 3 ഗ്രാം ഉണക്ക ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന്  ഈരാറ്റുപേട്ട  നടയ്ക്കൽ  കാരോട്ടുപറമ്പിൽ  കെ.എസ്. സുൽത്താൻ (25) എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു കേസ് എടുത്തു. 



.ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്‌സൈസ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ടിയാൻ. പാർട്ടിയിൽ ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എൽ സുബാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീഷ് ജോസഫ്, ടോബിൻ അലക്‌സ് , എം.എൻ. നന്ദു, വി. വിഷ്ണു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സജി.കെ.ജെ എന്നിവരും പങ്കെടുത്തു. 500 മില്ലിഗ്രാമില്‍ താഴെയായതിനാല്‍ യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments