Latest News
Loading...

"കർഷകരെ വഞ്ചിച്ച് ഇക്കോ ഷോപ്പ് പൂട്ടി " പ്രതിഷേധിച്ച് BJP




UDF ഭരണകാലത്ത് മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇക്കോ ഷോപ്പ് എന്ന സ്ഥാപനം, അഴിമതി ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഏറ്റെടുത്തതോടെ പൂട്ടു വീണതായി BJP ആരോപിച്ചു. 

കർഷകരുടെ ഉല്പനങ്ങൾ ന്യായവിലയിൽ സംഭരിച്ച് വിറ്റഴിക്കാൻ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ പ്രവർത്തിച്ച് വന്നിരുന്ന സ്ഥാപനമാണ് കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായത്.

മുൻ കർഷക സമിതിയുടെ പ്രവർത്തനത്തിൽ അഴിമതി ആരോപിച്ച് രംഗത്തെത്തുകയും, ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തവർ, പഴയ സമിതിയുടെ പാതയിൽ തന്നെ മുന്നോട്ട് പോകുക മാത്രമല്ല ഒരു പടി കൂടി കടന്ന് ആയിരക്കണക്കിന് രൂപ ഉല്പന്നങ്ങൾ വാങ്ങിയതിൽ കർഷകർക്ക് കൊടുക്കാനുള്ള അവസ്ഥയിലുമായി.

 



.എല്ലാ മാസവും കർഷകസമിതി യോഗം കൂടി കണക്ക് അവതരിപ്പിക്കണം എന്ന വ്യവസ്ഥ ലംഘിച്ച്, കർഷക സമിതിയെ നോക്കുകുത്തിയാക്കി ഇവർ മുന്നോട്ട് പോവുകയായിരുന്നു.
 പല തവണ കൃഷി ഓഫീസർ ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കുകയോ കണക്ക് അവതരിപ്പിക്കുകയോ ചെയ്തില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ LDF ലും ഈ വിഷയം കീറാമുട്ടിയായിരിക്കുകയാണ്. 
ഇവർ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയില്ലാത്തതിനാൽ UDF ഉം മൗനത്തിലാണ് '

ഒരു ഇക്കോ ഷോപ്പിൻ്റെ പ്രവർത്തനം പോലും കുറ്റമറ്റ രീതിയിൽ കൊണ്ടുപോകുവാനറിയാത്തവർ പഞ്ചായത്ത് ഭരണത്തിലെത്തിയാൽ എന്താവും അവസ്ഥ എന്നതാണ് പൊതുജനം ഉയർത്തുന്ന ചോദ്യം.

സദാ സമയവും കർഷക ക്ഷേമം ഉരുവിടുന്നവർ, കർഷകർക്ക് നല്കുവാനുള്ള തുക എത്രയും വേഗം കൈമാറി ഇക്കോ ഷോപ്പിൻ്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് BJP മൂന്നിലവ് പഞ്ചായത്ത് കമിറ്റി ആവശ്യപ്പെട്ടു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments