Latest News
Loading...

കൈക്കൂലി വാങ്ങിയ കേസിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ പിടിയിൽ



കോട്ടയം ജില്ലയിലെ ഒരു സ്‌കൂളിലെ  3 അധ്യാപകരുടെ പുനർനിയമനവുമായി ബന്ധപെട്ടു കൈക്കൂലി വാങ്ങിയ കേസിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ എറണാകുളത്ത് പിടിയിൽ. കോഴിക്കോട് വടകര സ്വദേശിയായ വിജയൻ കെ പി യെ ആണ് കോട്ടയം വിജിലൻസ് ടീം എറണാകുളത്തു നിന്നും ഇന്ന് പിടികൂടിയത്. സാങ്കേതിക പ്രശ്നം മൂലം അധ്യാപകർക്ക് ശമ്പളം മുടങ്ങിയത് പുനർനിയമനം നടത്തി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് വിജയൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.



 പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെ ഫയലുകൾ ശരിയാക്കാം എന്നാണ് വിജയൻ ഉറപ്പ് നൽകിയത്. ഓഫീസിലെ കൈക്കൂലി ഏജന്റ് ആയാണ് വിജയൻ പ്രവർത്തിച്ചിരുന്നത്. അധ്യാപകരെ സമീപിച്ച വിജയൻ ഒന്നര ലക്ഷം രൂപ എറണാകുളത്ത് മറൈൻഡ്രൈവിൽ എത്തിക്കാൻ പറയുകയായിരുന്നു. അധ്യാപകരിൽ നിന്നും പണം വാങ്ങുന്ന സമയത്താണ് ഉദ്യോഗസ്ഥർ വിജയനെ അറസ്റ്റ് ചെയ്തത്. 

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ സുരേഷ് ബാബുവിനെ രണ്ടാം പ്രതിയായും ചേർത്തിട്ടുണ്ട്. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആണ് പരാതി നൽകിയത്. ഡിവൈഎസ്പി രവികുമാർ, സി ഐ മഹേഷ് പിള്ള, സിഐ പ്രദീപ് എസ്, സിഐ രമേഷ് ജി, എസ് ഐ ജയ്മോൻ വി എം, അസിസ്റ്റന്റ് എസ് ഐ മാരായ രജീഷ്, രാജേഷ് ടി പി, അരുൺ ചന്ദ് സി, അനൂപ് പി എസ് എന്നിവർ ചേർന്നാണ് വിജയനെ അറസ്റ്റ് ചെയ്തത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments