Latest News
Loading...

പ്രദക്ഷിണ വഴിയുടെ ശിലാസ്ഥാപനം



അന്തീനാട്  മഹാദേവക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയുടെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ രാമൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയും ചേർന്നു നിർവ്വഹിച്ചു. തമിഴ്നാട്ടിൽ നിന്നും പ്രത്യേകം കരിങ്കല്ലിൽ കൊത്തി കൊണ്ടുവന്ന ശിലാ പാളികളാണ് പ്രദക്ഷിണ വഴി നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 



.ക്ഷേത്രം പ്രസിഡന്റ്‌  കെ മനോജ്‌ കീപ്പാറ, വൈസ് പ്രസിഡന്റ്‌ പ്രവീൺ കുമാർ, കരയോഗം സെക്രട്ടറി മാധവൻ നായർ, ദേവസ്വം സെക്രട്ടറിമാരായ സുരേന്ദ്രൻ നായർ, വിനോദ് വടക്കേമഠം, ട്രഷറര്‍ സതീശൻ ബി, വനിതാ സമാജം പ്രസിഡന്റ്‌ ബിജി മനോജ്‌, സെക്രട്ടറി ആരതി ശിവദാസ്, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments