Latest News
Loading...

ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അന്‍പത്തി ഏഴാമത് സംസ്ഥാന സമ്മേളനം നടത്തി



ഇന്ത്യയിലെ നഴ്‌സുമാരുടെ  പ്രൊഫഷണല്‍ സംഘടനയായ ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ,കേരളാ ഘടകം  57 ആമത് സംസ്ഥാന സമ്മേളനം കോട്ടയം , ഫ്‌ലോറല്‍ പാലസ് ഹോട്ടലില്‍ നടന്നു  .ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ .രേണു സൂസന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ,ദേശീയ പ്രസിഡന്റ്  ആനി കുമാര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്ത് നഴ്‌സിംഗ് സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു  . ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ,മുന്‍ ദേശീയ പ്രസിഡന്റ് ഡോ .റോയ് കെ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി .പ്രമിന മുക്കോളത്ത്, സംസ്ഥാന സെക്രട്ടറി ,ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, പ്രൊഫ .ആഗ്‌നറ്റ് ബീന മാണി , സംസ്ഥാന പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍,ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, അജിത നായര്‍  ,പ്രസിഡന്റ് ,അസോസിയേഷന്‍ ഓഫ് നേഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് ഇന്‍ ഇന്ത്യ , മീന കെ ,സെക്രട്ടറി , സൊസൈറ്റി ഓഫ് മിഡ്വൈവ്‌സ് ഇന്ത്യ ,ഡോ . സുജിത ഇ ,വൈസ് പ്രസിഡന്റ് ,കേരളാ ഗവ: കോളേജിയേറ്റ് നഴ്‌സിംഗ് ടീച്ചേഴ്സ് അസോസിയേഷന്‍, ശ്രീമതി.അന്‍സിന എ എസ് ,കേരളാ നഴ്‌സിംഗ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ,ശ്രീമതി . നൈസ്‌മോള്‍ ജോര്‍ജ് ,കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ ,ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു .




''നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി: നഴ്സുമാരുടെ സംരക്ഷണം സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നു'' എന്ന വിഷയത്തില്‍ പ്രൊഫ. ട്വിങ്കിള്‍ മാത്യുപ്രിന്‍സിപ്പാള്‍, കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്,കോട്ടയം സമ്മേളന പ്രമേയം അവതരിപ്പിച്ചു .നഴ്‌സിംഗ് മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ സമ്മേളനത്തില്‍ വെച്ച് വിവിധ വിഷയങ്ങളില്‍21ഓളം പേര്‍ ശാസ്ത്രീയ പ്രബന്ധങ്ങള്‍അവതരിപ്പികയുംപാനല്‍ചര്‍ച്ചകളും നടത്തി.

സംസ്ഥാന ടി എന്‍ എ ഐ ഏര്‍പ്പെടുത്തിയിട്ടുള്ള പി .കെ രമ്യാ രാജന്‍ ആന്‍ഡ് പി കെ വിനീത മെമ്മോറിയല്‍ ബെസ്‌ററ് നേഴ്‌സ് അവാര്‍ഡിന് ഈ വര്‍ഷം തെരഞ്ഞെടുത്ത ശ്രീമതി .സഫ്വാന കെ (നഴ്‌സിംഗ് ഓഫീസര്‍ ,ഗവഃ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്‌ഹോസ്പിറ്റല്‍,വയനാട്)ന് പ്രസ്തുത ചടങ്ങില്‍ ബെസ്റ്റ് നേഴ്‌സ് അവാര്‍ഡ് സമ്മാനിച്ചു  .

 നഴ്‌സിംഗ് സംബന്ധമായ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ ടി എന്‍ എ ഐ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ അവാര്‍ഡിന് ഈ വര്‍ഷം തെരഞ്ഞെടുത്ത മാതൃഭൂമി കാസര്‍ഗോഡ് , സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീ . വി .യു മാത്യുക്കുട്ടിക്ക് പ്രസ്തുത അവാര്‍ഡ് സമ്മാനിച്ചു . മാധ്യമങ്ങളിലുള്ള നഴ്സിംഗ് സാന്നിധ്യത്തിനുള്ള പ്രത്യേക പുരസ്‌കാരം ബ്ലോഗറും ഏഷ്യാനെറ്റ് ന്യൂസ് , CNXN TV കുവൈറ്റ് റിപ്പോര്‍ട്ടറുമായ ശ്രീ .ജോബി ബേബിക്ക് (രജിസ്റ്റേര്‍ഡ് നേഴ്സ് ,നാഷ്ണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍ ,കുവൈറ്റ് ആരോഗ്യ മന്ത്രാലയം )സമ്മാനിച്ചു  . ജനറല്‍ നഴ്‌സിംഗ് ,ബി എസ് സി നഴ്‌സിംഗ് .പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ,എം എ എസ് സി നഴ്‌സിംഗ് പരീക്ഷകളില്‍ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ട്രൈന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ,കേരളാ ഘടകം ലോഞ്ച് ചെയ്ത  ''ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ പദ്ധതി''(Health Care Workers Safety Program by TNAI Kerala) എന്ന പരിപാടിയുടെ സംസ്ഥാന തല ഉല്‍ഘാടനം ടി എന്‍ എ ഐ മുന്‍ ദേശീയ പ്രസിഡന്റ് ഡോ.റോയ് കെ ജോര്‍ജ് നിര്‍വഹിച്ചു .പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ .ദിലീപ് എം .കെ ഇത് സംബന്ധിച്ച ക്ലാസുകള്‍ നയിച്ചു . 

     കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 500 ഓളം പ്രതിനിധികള്‍  സമ്മേളനത്തില്‍ പങ്കെടുത്തു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments