വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിലെ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ശില്പശാല ഉദ്ഘാടനം ചെയ്തു. ഈ നൂറ്റാണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ , നൂതന കാഴ്ചപ്പാടുകൾ, അധ്യാപക- വിദ്യാർത്ഥി സൗഹൃദ കാഴ്ചപ്പാട്,വിദ്യാർത്ഥികളുടെ മനശാസ്ത്രപരമായ നിലപാടുകൾ, മൂല്യാധിഷ്ഠിത പരിശീലനത്തിന്റെ പ്രസക്തി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച്സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ ഡോ. സെബിൻ . എസ് . കൊട്ടാരം ശില്പശാലയ്ക്ക് നേതൃത്വം നൽകി.
അധ്യാപക മനശാസ്ത്ര വിശകല കുറിച്ച് ചർച്ച നടത്തി.മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം,സിനി ജെയിംസ് വളയത്തിൽ, എൽസാ സെബാസ്റ്റ്യൻ, ജോമി ആന്റണി കടപ്പാക്കൽ,സിസ്റ്റർ ലിറ്റിൽ ഫ്ലവർ,സിസ്റ്റർ മേരി ആഗ്നസ് അധികാരത്തിൽ, ജെസ്ബിൻ വാഴയിൽ, ഹണിമോൾ .എസ് . കുളങ്ങര,ജോസഫ് കടപ്പാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments