കേരളാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന 72മത് സംസ്ഥാന നീന്തൽ മത്സങ്ങൾ പാലാ സെൻറ് തോമസ് കോളേജ് നീന്തൽ കുളത്തിൽ ആരംഭിച്ചു. മുന്നൂറോളം പുരുഷ, വനിത താരങ്ങളാണ്പങ്കെടുക്കുന്നത്.. കോട്ടയം ജില്ലയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തൽ മത്സരം നടക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിൻ മത്സരം ഉദ്ഘടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തിൽ ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻ്റും, സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അഡ്വ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് ജോർജ്ജ്, MP ജോസ് കെ മാണി MP, ശ മാണി സി കാപ്പൻ എം എൽ എ, കേരള ഒളിംപിക് അസോസിയേൻ സെക്രട്ടറിയും,
അക്വാറ്റിക്ക് അസ്സോസ്സിയേഷൻ പ്രസിഡൻ്റുമായ എസ് രാജീവ് ജോർജ് പുളിങ്കാട് എന്നിവർ പങ്കെടുത്തു.
മത്സരത്തിൻ്റെ ആദ്യദിനം 242 പോയിൻ്റോടെ തിരുവനന്തപുരം ജില്ലാ മുന്നേറുന്നു തൊട്ടു പിന്നാലെ എറണാകുളം ജില്ല 204 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും 42 പോയിൻ്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഇന്ന് നാല് പുതിയ റിക്കാർഡുകൾ സ്ഥാപിക്കപ്പെട്ടു. പുരുഷ വിഭാഗം1500 മീറ്റർ ഫ്രീസ്റ്റൈലിൽ തിരുവനന്തപുരത്തിൻ്റെ ജുഹുനു കൃഷ്ണ ,വനിതകളുടെ 800 മീറ്ററിൽ ഹന്ന എലിസബത്ത് സിയോ, 200മീറ്റർ ബാക്ക് സ്‌ട്രോകിൽ അവാന്തികാ പ്രദീപ്, പുരുഷവിഭഗം 50മീറ്റർ ബ്രെസ്റ്റ് സ്ട്രോകിൽ ക്ലിഫോർഡ് ജോസഫ് (മൂവരും എറണാകുളം) എന്നിവരാണ് റികാർഡിനുടമകൾ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments