തീക്കോയി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന് ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 99 കുട്ടികളിൽ96 പേർ വിജയിച്ചു.7 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു... സയൻസ് വിഭാഗത്തിൽ 97% വിജയം നേടാൻ സ്കൂളിന് സാധിച്ചു.
കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 43 കുട്ടികളിൽ 35 പേർ വിജയിച്ചു 81% ആണ് കൊമേഴ്സ് വിഭാഗത്തിന്റെ വിജയശതമാനം.. കൊമേഴ്സ് വിഭാഗത്തിൽ 1 കുട്ടിക്ക് A+ ലഭിച്ചു...92% ത്തിന് മുകളിൽ വിജയം നേടാൻ സ്കൂളിന് സാധിച്ചു.
തീർത്തും സാധാരണക്കാരായ കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട റിസൾട്ട് ഈ വർഷം ലഭിക്കുകയുണ്ടായി മികച്ച വിജയത്തിനായി കഠിനാധ്വാനം ചെയ്ത കുട്ടികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ഫാ. ജോർജ് വെട്ടുകല്ലേൽ, P. T. A പ്രസിഡന്റ് ശ്രീ ജോമോൻ പോർക്കാട്ടിൽ, പ്രിൻസിപ്പൽ ശ്രീ ജോസ് തോമസ് എന്നിവർ അഭിനന്ദിച്ചു...
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments