Latest News
Loading...

ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചു



ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പന്ത്രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് വിളക്കുമാടം സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സാനിറ്റേഷൻ കോപ്ലക്സ്നിർമ്മാണം ആരംഭിച്ചു. 2025- 26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. സ്കൂൾ മാനേജർ ഫാദർ ജോർജ് മണ്ണൂകുശുമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സാനിറ്റേഷൻ കോപ്ലക്സിൻറെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 


പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക പഞ്ചായത്ത് മെമ്പർ സാ ജോ പൂവത്താനി പി.ടി.എ പ്രസിഡണ്ട് ബിജോയ് ഈറ്റത്തോട്ട് പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ ഹെഡ് മിസ്ട്രസ്സ് ഷൈനി ജോസ് വ്യാപാരി വ്യവസായ ഏകോപനസമിതി പ്രസിഡൻറ് ജോണി കുന്നപ്പള്ളി, എം. പി ടി.എ പ്രസിഡൻറ് രമ്യ സജിൻ, ബിനോയ് നരിതൂക്കിൽ, ഇടവക ട്രസ്റ്റിമാർ അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments