കടനാടിന് സമീപം പിക്കപ്പ് ജീപ്പ് കലുങ്കിലിടിച്ച് റോഡിൽ മറിഞ്ഞു. ഒറ്റപ്ലാക്കൽ വളവിന് സമീപം ആണ് കോഴി വണ്ടി അപകടത്തിൽപ്പെട്ടത്. ഇറച്ചിക്കോഴികളെ ഇറക്കിയശേഷം തിരികെ വരും വഴി രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് സംശയിക്കുന്നു. കലുങ്കിൽ ഇടിച്ച് വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എൻജിൻ ഓയിൽ റോഡിൽ പൊട്ടിയൊഴുകി. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനം പിന്നീട് റോഡിൽ നിന്നും നീക്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments