Latest News
Loading...

പാലാ മുണ്ടാങ്കലിൽ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം




പാലാ  മുണ്ടാങ്കൽ - ഇളം തോട്ടം ഭാഗത്ത്  വെളുപ്പിനെ മൂന്നുമണിയോടെ പല വീടുകളിലും  മോഷ്ടാവിന്റെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചു. ഒരിടത്തും മോഷണം റിപ്പോർട്ട് ചെയ്തിട്ടില്ല.   അതേ സമയം  ജാഗ്രത പാലിക്കണമെന്നും പാലാ ഡിവൈഎസ്പി കെ സദൻ അറിയിച്ചു.

 ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവിധ മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നും പുറം വാതിൽ പൊളിച്ച് അകത്ത് കയറുന്ന രീതിയാണ് ഇയാളുടേതെന്നും DYSP പറഞ്ഞു. 


പരിഭ്രാന്തി വേണ്ടെന്നും ഉൾവഴികളിൽ രാത്രി പട്രോളിംഗ് സജീവമാക്കിയതായും പോലീസ് അറിയിച്ചു. വാതിലിനോട് ചേർന്ന് അലുമിനിയം - സ്റ്റീൽ പാത്രങ്ങൾ അടുക്കിവെക്കുന്നത് , വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ അവ മറിഞ്ഞുവീണ് ശബ്ദം ഉണ്ടാകുന്നത് മൂലം ഉണരാൻ സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.


 വീടിന് വെളിയിൽ കള്ളന്റെ സാന്നിധ്യം അറിഞ്ഞാൽ അയൽക്കാരെയും പോലീസിനെ ഫോൺവിളിച്ച് വിവരം അറിയിക്കണമെന്നും, രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്നവർ ഇയാളുടെ രൂപസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടാൽ വിവരം അറിയിക്കണം എന്നും ഡിവൈഎസ്പി കെ. സദൻ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments