പാലാ നഗരസഭ ആറാം വാർഡിൽ സ്വന്തമായി മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി പൂർത്തിയായി. വാർഡിലെ ആവശ്യക്കാരായ ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലമാണ് പൈപ്പ് വഴി വിതരണം ചെയ്യുന്നത്. പാലാ നഗരസഭയുടെ വിവിധ വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി പല വർഷങ്ങളായി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഏകദേശം 70 ലക്ഷം രൂപയോളം പദ്ധതിക്ക് ചിലവായിട്ടുണ്ട്
മൂഴയിൽ ജ്വല്ലറി ഉടമ ലിബി എബ്രാഹത്തിൻ്റെ മാതാപിതാക്കളാണ് ടാങ്ക് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയത്, കിണർ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുതന്നത് കദളിക്കാട്ടിൽ തോമാച്ചൻ ചേട്ടനാണ് . നഗരസഭയുടെ ചട്ടവും , നിയമവും അനുസരിച്ച് സൗജന്യമായി കിണറും, ടാങ്കും പണിയുന്നതിന് വസ്തു നഗരസഭയ്ക്ക് ആധാരം ചെയ്തു കൊടുത്ത് നഗരസഭ സെക്രട്ടറിയുടെ പേരിൽ കരം അടച്ചതിനു ശേഷം മാത്രമേ പദ്ധതി കൗൺസിലർക്ക് ആവശ്യപ്പെടാനും മൂന്നോട്ടു കൊണ്ടു പോകുവാനും സാധിക്കുകയുള്ളു. ആദ്യം ഈ കടമ്പ കടക്കേണ്ടതായ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഈ രണ്ടു കുടുംബവും നമ്മളെ സഹായിക്കുകയായിരുന്നു.തുടർന്നാണ് പദ്ധതി ആരംഭിച്ചത്.
നഗരസഭയിലെ 26 വാർഡുകളിലും കളിലും മായി ലഭിക്കുന്ന മൊത്തം ഫണ്ടിൻ്റെ ഒരു വിഹിതം മാത്രമേ വാർഡിൽ ഓരോ വർഷവും ലഭിക്കുമായിരുന്നുള്ളു. ആവശ്യമുള്ള പണം വാർഡ് കൗൺസിലർ എന്ന നിലയിൽ ഓരോ വർഷവും ചോദിച്ചു വാങ്ങിച്ചാണ് ഘട്ടം ഘട്ടമായി ഇത്തരം പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമായിന്നുള്ളു. ഒരോ വർഷവും ലഭിക്കുന്ന പണത്തിനുള്ള വർക്കിനും പ്രത്യേകം പ്രത്യേകം, എസ്റ്ററിമേറ്റും, ടെണ്ടറും മറ്റു നടപടി ക്രമങ്ങളും പൂർത്തീകരിക്കേണ്ടത് ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് പദ്ധതിക്ക് ചെറിയ കാലതാമസം നേരിട്ടത്.
മുണ്ടാങ്കൽ -ഇളം തോട്ടം ഭാഗത്തും , കാർമ്മൽ ആശുപത്രിയുടെ ഭാഗത്തും ജലക്ഷാമം ഉള്ളതായിട്ട് ഈ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് നേരിട്ട് ബോധ്യമുള്ളതുകൊണ്ട് ഇത് പരിഹരിക്കണം ജലവിതരണം നടപ്പാക്കണം എന്ന ഒരു സ്വപ്നത്തിൻ്റെ, ആഗ്രഹത്തിന്റെ, കടമയുടെ പൂർത്തീകരണമാണ് മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി. പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പിനു വേണ്ടി പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്ത് പ്രവർത്തിക്കുന്നു. ബൈജു സെബാസ്റ്റ്യൻ പ്രസിഡൻ്റ്, സാബു ജോസഫ് കിഴക്കേക്കര, സെക്രട്ടറി.വി ജെ ബേബി വെള്ളിയേപ്പള്ളി ഗ്രഷറർ. തുടങ്ങിയവരാണ് ഭാരവാഹികൾ. കൂടാതെ " മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ സമിതി " എന്ന പേരിൽ കളക്ട്രേറ്റിൽ സൊസൈറ്റി ആയി പദ്ധതി സംഘം രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ജോസ് കെ മാണി എംപി മെയ് മാസം 25-ാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നിർവഹിക്കുന്നു .പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷത വഹിക്കുന്നു. പാലാ മരിയസദനത്തിന് സമീപമുള്ള വാട്ടർടാങ്കിന്റെ ഭാഗത്താണ് ഉദ്ഘാടനം നടക്കുന്നത് ഇതിനുശേഷം മരിയസ ദനത്തിൽ വച്ച് ചെറിയ ഒരു ഉദ്ഘാടന സമ്മേളനവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും
ബൈജു കൊല്ലംപറമ്പിൽ ( കൗൺസിലർ വാർഡ്- 6 - പാലാ നഗരസഭ)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments