Latest News
Loading...

ലഹരിക്കെതിരെ കൂട്ട ഓട്ടം



സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയന്റെ ഭാഗമായി  കായിക വകുപ്പ് മന്ത്രി അബ്ദു റഹ്‌മാന്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രക്ക് മുന്നോടിയായി പാലായിലെ വിവിധ കായിക സംഘടനകളുടെയും കായിക പ്രേമികളുടെയും നേതൃത്വത്തില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റില്‍ നിന്നും ഒരു കൂട്ട ഓട്ടം സംഘടിപ്പിച്ചു. പാലാ സി. ഐ പ്രിന്‍സ് ജോസഫ് കൂട്ടഓട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. അതിനുശേഷം നടന്ന സമ്മേളനത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍  ഡോ. മിനിമോള്‍ മാത്യു അദ്ധ്യക്ഷത വഹിച്ച.



സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉത്ഘാടനം  നിര്‍വഹിച്ചു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍  റെജിമോന്‍ കെ മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, വി സി പ്രിന്‍സ്, അഡ്വക്കേറ്റ് സന്തോഷ് മണര്‍കാട്, ഡോ ബോബന്‍ ഫ്രാന്‍സിസ്, ഡോ തങ്കച്ചന്‍ മാത്യു, ഡോ സിനി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന വെറ്ററന്‍സ് കായിക മേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ ലുക്കോസ് മാത്യു, തങ്കച്ചന്‍ പി ഡി, ബെന്നി കെ മാമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments