കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്. പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരന്‍ പ്രതികരിച്ചിരുന്നു. കെ സുധാകരനെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ നിയമിച്ചു.
രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നു സണ്ണി ജോസഫ് എംഎല്‍എ. കെഎസ്‌യു വഴി രാഷ്ട്രീയക്കാരനായി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. ഉളിക്കല്‍ സര്‍വീസ് സഹകരണബാങ്ക്, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍, ഇരിട്ടി എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി.
2011ല്‍ നിയമസഭയിലേക്ക് പേരാവൂരില്‍ നിന്നും ആദ്യം മല്‍സരിച്ചു. സിറ്റിങ് എംഎല്‍എ കെ.കെ.ശൈലജക്കെതിരെ ജയം. 2016ല്‍ ജയം ആവര്‍ത്തിച്ചു. ഇരിട്ടി തന്തോടാണു താമസം. ഭാര്യ എല്‍സി ജോസഫ്. മക്കള്‍ ആശ റോസ്, ഡോ.അഞ്ജു റോസ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments